ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ.
Phonepe എന്ന മൊബൈൽ പെയ്മെൻ്റ് ആപ്പിൽ നിന്നും വിളിക്കുകയാണെന്നും, നിങ്ങൾക്ക് അവസാന പേയ്മെൻ്റ് നടത്തിയതിലൂടെ ക്യാഷ്ബാക്ക് ലഭിച്ചിട്ടുണ്ടെന്നും പോലീസുകാരനോട് ഒരാൾ വിളിച്ചറിയിക്കുന്നു. പണം ലഭിക്കാനായി തങ്ങൾ പറയുന്ന ഒരു ആപ്പ് ഡൗൺലോഡ് ചെയ്യണമെന്ന് പറയുകയും പോലീസ് ഉദ്യോഗസ്ഥൻ അത് അനുസരിക്കുകയുമായിരുന്നു. അല്പസമയത്തിനകം അവർ പോലീസുകാരൻ്റെ ഫോണിൻ്റെ മുഴുവൻ ആക്‌സസ്സും സ്വന്തമാക്കുകയും 2,12,000 രൂപ യുടെ ട്രാൻസാക്ഷൻ നടത്തുകയും ചെയ്തു.

തുടർന്ന് പോലീസുകാരൻ FIR ഫയൽ ചെയ്യുകയും നാലംഗ സംഘത്തിൻ്റെ അറസ്‌റ്റും രേഖപ്പെടുത്തി. ഇവരിൽ നിന്നും 5 ബാങ്ക് അക്കൗണ്ടുകളുടെ ഡീറ്റെയ്ൽസും ATM കാർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു.

NB : പരിചയമില്ലാത്ത നമ്പറുകളിൽ നിന്നും നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ പണം ലഭിക്കുമെന്ന് പറഞ്ഞ് വരുന്ന കോളുകളിലും മെസേജുകളിലും വഞ്ചിതരാകാതിരിക്കുക. നിങ്ങൾക്ക് വെറുതെ പണം തരാൻ ആർക്കും തലയ്ക്ക് ഓളമില്ല. ഇനി വിശ്വസിക്കാതെയിരിക്കാൻ പറ്റുന്നില്ലെങ്കിൽ ദയവ് ചെയ്ത് അവൻ പറയുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുകയോ അങ്ങോട്ട് പണം അയച്ച് കൊടുക്കുകയോ ചെയ്യാതിരിക്കുക. ഒരു സെക്കൻ്റിലെ നിങ്ങളുടെ മണ്ടത്തരം ഒരു ആയുസ്സ് കൊണ്ട് ഉണ്ടാക്കിയ നിങ്ങളുടെ സമ്പാദ്യം മുഴുവൻ കവർന്നേക്കാം.

Share this article
Shareable URL
Prev Post

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

Next Post

ഒപ്പോയുടെ ബ്രാൻ്റ് അംബാസി ഡർ ആകാൻ രാജമൗലി ?

Read next

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

സാധാരണ ഒരു WhatsApp ഉപയോക്താവിനോട് ചോദിച്ചാൽ അറിയാൻ കഴിയില്ലെങ്കിലും WhatsApp Beta വേർഷൻ ഉപയോഗിക്കുന്ന…