വാട്ട്സ്ആപ്പിൽ ‘ ഷോർട്ട് വീഡിയോ ‘ ഫീച്ചർ വരുന്നു

അടുത്തിടെയായി നിരവധി അപ്ഡേറ്റുകൾ തന്ന് അമ്പരപ്പിക്കുകയാണ് നമ്മുടെ സ്വന്തം WhatsApp. ലുക്കിലും വർക്കിലും അടിമുടി മാറ്റങ്ങൾ വരുത്തിവരുന്ന WhatsApp തങ്ങളുടെ അടുത്ത തുറുപ്പ് ചീട്ടും അവതരിപ്പിച്ചിരിക്കുകയാണ്. ഇത്തവണ ഉപയോക്താക്കൾക്കായി WhatsApp കണ്ടുവച്ചിരിക്കുന്നത് ‘ Short Video ‘ എന്ന പുത്തൻ ഫീച്ചറാണ്.

എന്താണ് WhatsApp Short Video ഫീച്ചർ ?
പെട്ടെന്ന് ഒരാൾക്ക് ഒരു ഓഡിയോ സന്ദേശം അയക്കുവാൻ നാം എന്താണ് ചെയ്യാറ്? സ്ക്രീനിൻ്റെ താഴെയായി കാണുന്ന mic ബട്ടനിൽ പ്രസ്സ് ചെയ്ത് സംസാരിക്കുകയും അതിൽ നിന്ന് കൈ മാറ്റുമ്പോൾ സന്ദേശം അയക്കുകയും ചെയ്യുന്നു. ഓഡിയോ എന്നതിന് പകരം വീഡിയോ ആണ് നമുക്ക് അയക്കേണ്ടതെങ്കിലോ ? അതെ. ക്യാമറ ബട്ടനിൽ ക്ലിക്ക് ചെയ്ത് റെക്കോഡ് ചെയ്തതിന് ശേഷം അയക്കും. എന്നാൽ ഈ വീഡിയോ വളരെ രഹസ്യമായതും അയക്കുന്ന ആളല്ലാതെ മറ്റൊരാളുടെ കൈകളിൽ എത്താൻ പാടില്ലാത്തത് ആണെങ്കിലോ ? അത്തരമൊരു സാഹചര്യത്തിലാണ് ഈ ഫീച്ചർ ഉപകരിക്കുന്നത്. WhatsApp Short Video ഓപ്ഷൻ വഴി റെക്കോർഡ് ചെയ്ത് അയക്കുന്ന വീഡിയോ മറ്റൊരാളിലേക്കോ ഗ്രൂപ്പുകളിലേക്കോ ഷെയർ ചെയ്യാൻ സാധിക്കില്ല. എന്തിന്, ഗ്യാലറിയിൽ save ചെയ്യാൻ പോലും സാധിക്കില്ല. 60 സെക്കൻ്റ് ആണ് ഒരു മെസേജിന് അനുവദിച്ചിട്ടുള്ള പരമാവധി ദൈർഘ്യം. നേരത്തെ ഗ്യാലറിയിൽ ഉള്ള ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയക്കുന്നതിന് ‘View Once’ എന്ന സെക്യൂരിറ്റി ഫീച്ചർ നൽകിയിരുന്നു. അതേ തരത്തിലുള്ള സുരക്ഷ തന്നെയാണ് ഇവിടെയും ലഭിക്കുന്നത്. നിലവിൽ വോയ്സ് മെസേജ് അയക്കാനുള്ള ബട്ടൻ്റെ കൂടെ തന്നെയായിരിക്കും ഇതിനുള്ള ബട്ടനും വരിക.

ഏറ്റവും പുതിയ beta വേർഷനയ 2.23.13.4 ഉപയോഗിക്കുന്ന ചിലർക്കാണ് ഈ ഫീച്ചർ ലഭ്യമായിരിക്കുന്നത്. Test കഴിഞ്ഞ് ഉടൻ തന്നെ ഒഫീഷ്യൽ വേർഷനിലേക്ക് എത്തുന്നതാണ്.

Share this article
Shareable URL
Prev Post

ഇനി ജിമെയിൽ ആപ്പിൽ ‘എ ഐ’ മെയിൽ എഴുതി തരും

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

സാധാരണ ഒരു WhatsApp ഉപയോക്താവിനോട് ചോദിച്ചാൽ അറിയാൻ കഴിയില്ലെങ്കിലും WhatsApp Beta വേർഷൻ ഉപയോഗിക്കുന്ന…