ഇനി ജിമെയിൽ ആപ്പിൽ ‘എ ഐ’ മെയിൽ എഴുതി തരും

നമ്മളിൽ ഇംഗ്ലീഷ് വല്ല്യ വശമില്ലാത്ത പലരും അല്ലെങ്കിൽ ഇംഗ്ലീഷ് അറിഞ്ഞിട്ടും ഒരു മെയിൽ അതിൻ്റെ ശെരിയായ ഫോർമാറ്റിൽ അയക്കാൻ അറിയാത്ത നമ്മൾ മറ്റുള്ളവരെ ആശ്രയിക്കാറായിരുന്നു പതിവ്. പിന്നീട് ഇൻ്റർനെറ്റ് വലിയ രീതിയിൽ ഉപയോഗിക്കാൻ പഠിച്ചതോടെ മോഡൽ മെയിലുകൾ നോക്കി അത് നമുക്ക് വേണ്ട രീതിയിൽ മാറ്റം വരുത്തി അയക്കാൻ തുടങ്ങി. അതിലും ചിലപ്പോൾ ഗ്രാമർ പിഴവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് മനസ്സിലാക്കി ഗ്രാമർ ശെരിയാക്കി നൽകുന്ന വെബ്സൈറ്റുകളുടെ സഹായം തേടാൻ തുടങ്ങി. പിന്നീട് ChatGPT പോലുള്ള AI സംവിധാനങ്ങൾ വന്നതോടെ അതിൻ്റെ പിന്നാലെ പോകാൻ തുടങ്ങി. എന്നാൽ ഇനി ഒരു പെർഫെക്ട് മെയിൽ ഉണ്ടാകാൻ എങ്ങോട്ടും പോകേണ്ടതില്ല. അത് നമ്മുടെ സ്വന്തം Gmail ആപ്പിൽ തന്നെ ഉണ്ട്.

നമുക്ക് അയക്കേണ്ട മെയിലുകൾ പല തരത്തിൽ ഉള്ളത് ആയിരിക്കാം. ചിലപ്പോൾ ലീവ് അപേക്ഷിച്ച് ഉള്ള ലെറ്റർ ആവാം, ജോലി അപേക്ഷകൾ ആവാം, സ്കൂളുകളിൽ എന്തെങ്കിലും അപേക്ഷ നൽകാനുള്ളത് ആവാം.. അങ്ങനെ പല തരത്തിലുള്ള ആവശ്യങ്ങൾ നമുക്ക് ജീവിതത്തിൽ ഉണ്ടാവാം. ആദ്യമായി അങ്ങനൊരു കാര്യം എഴുതേണ്ടി വരുമ്പോൾ നമ്മൾക്ക് മൊത്തത്തിൽ ഒരു സംശയം ഉണ്ടാകുക സ്വാഭാവികമാണ്. അതിനെ മറികടക്കാൻ ആണ് ഗൂഗിൾ മെയിലിൽ ’Help me write’ എന്നൊരു ഓപ്ഷൻ നൽകിയിരിക്കുന്നത്.

അതിനെ എങ്ങനെ ഉപയോഗപ്രദമാക്കാം എന്നല്ലേ ? പറഞ്ഞു തരാം.
ഉദാഹരണത്തിന്, നിങ്ങൾക്ക് ഒരു സുഹൃത്തിനോട് അവൻ്റെ നാട്ടിലുള്ള ഏറ്റവും നല്ല ഹോട്ടലുകൾ സജസ്റ്റ് ചെയ്യാൻ പറഞ്ഞുകൊണ്ടുള്ള ഒരു മെയിൽ അയക്കണം. അപ്പോൾ നിങ്ങൾ നേരെ ജിമെയിൽ ആപ്പ് ഓപ്പൺ ചെയ്യുക. അതിൽ ‘ compose ‘ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. എപ്പോൾ മെയിൽ ടൈപ്പ് ചെയ്യാനുള്ള ഓപ്ഷൻ വരും. അതിൽ ഏറ്റവും താഴെ ആയാണ് മേൽ പറഞ്ഞ AI ഓപ്ഷൻ ഉണ്ടാകുക. അത് ക്ലിക്ക് ചെയ്ത് ‘ Ask my friend for restaurant recommendations in Kozhikode ‘ എന്ന് ടൈപ്പ് ചെയ്ത് നൽകുക. ഉടനടി ഗൂഗിൾ AI നിങ്ങൾക്ക് അതൊരു മെയിൽ ഫോർമാറ്റിൽ രൂപപ്പെടുത്തി തരുന്നതാണ്. അത് പോലെ എന്താണ് നിങ്ങൾക്ക് മെയിലിൽ ആവശ്യമുള്ളത് എന്ന് വെച്ചാൽ അത് ചുരുക്കി AI യോട് പറഞ്ഞു കൊടുത്താൽ അത് പോലെ തന്നെ റെഡിയാക്കി കൈയിൽ തരും. അതും അക്ഷരതെറ്റോ ഗ്രാമർ പിഴവുകളുമില്ലാതെ. സംഭവം അടിപൊളിയല്ലെ? മണിക്കൂറുകളോളം നിങ്ങൾ ആലോചിച്ച് തലപുണ്ണാക്കി കളയുന്ന സമയത്തിന് പകരം ഒരു മിനിറ്റിൽ താഴെ ഈ AI റെഡിയാക്കി തരും.

വെബ് വേർഷനിൽ മാത്രം നൽകി വന്നിരുന്ന ഈ ഓപ്ഷൻ ഇന്ന് മുതൽ ചില രാജ്യങ്ങളിൽ ആൻഡ്രോയ്ഡ് – ആപ്പിൾ ഫോണുകളിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് നിലവിൽ കാണാൻ സാധിക്കുന്നില്ലെങ്കിൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭിക്കുന്നതാണ്.

Share this article
Shareable URL
Prev Post

ഒപ്പോയുടെ ബ്രാൻ്റ് അംബാസി ഡർ ആകാൻ രാജമൗലി ?

Next Post

വാട്ട്സ്ആപ്പിൽ ‘ ഷോർട്ട് വീഡിയോ ‘ ഫീച്ചർ വരുന്നു

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

സാധാരണ ഒരു WhatsApp ഉപയോക്താവിനോട് ചോദിച്ചാൽ അറിയാൻ കഴിയില്ലെങ്കിലും WhatsApp Beta വേർഷൻ ഉപയോഗിക്കുന്ന…