ഒപ്പോയുടെ ബ്രാൻ്റ് അംബാസി ഡർ ആകാൻ രാജമൗലി ?

ചലച്ചിത്ര രംഗത്ത് തൊട്ടതെല്ലാം പൊന്നാക്കുന്ന രാജമൗലി ഒരു പരസ്യ രംഗത്തിൽ അഭിനയിക്കുന്ന വീഡിയോ ചോർന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. OPPO യുടെ പുതിയ മോഡൽ ഫോണും കൈയിൽ പിടിച്ച് പുതിയ മേക്കോവറിൽ നടന്നുവരുന്ന രാജമൗലിയാണ് വീഡിയോയിൽ ഉള്ളത്. സിനിമാ മേഖലയിൽ നിന്നുള്ള രൺബീർ കപൂർ, വരുൺ ധവാൻ എന്നിവർക്ക് ശേഷമാണ് ഇപ്പൊൾ രാജമൗലിയും എത്തുന്നത്. സിനിമാ നടന്മാരും നടിമാരും മാത്രം വഹിച്ചിരുന്ന ഇത്തരമൊരു സ്ഥാനം ഒരു സംവിധായകനിലേക്ക് എത്തിയതിന് അടുത്തിടെ ഓസ്കർ നേടിയ RRR നുള്ള സ്ഥാനം വലുതാണ്.

ഔദ്യഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഒറിജിനൽ വീഡിയോ പുറത്തിറങ്ങിയിട്ടില്ലെങ്കിലും വിദേശ രാജ്യത്ത് വച്ച് ഷൂട്ട് ചെയ്ത ഈ പരസ്യ രംഗത്തിൻ്റെ ഭാഗം കണ്ട പ്രേക്ഷകർ ഏറെക്കുറെ സത്യമാണെന്ന് ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. വരും ദിവസങ്ങളിൽ ഇതിനൊരു വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.

ചൈനീസ് ബ്രാൻ്റുകൾക്ക് നേരെ ചില ഹൈന്ദവ ചിന്താഗതിയുള്ള ജനങ്ങളിൽ നിന്ന് പ്രതിക്ഷേധം നേരിടുന്ന ഈ സാഹചര്യത്തിൽ രാജമൗലിയെ പോലൊരു വ്യക്തി ഒരു ചൈനീസ് കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായി ചുമതല ഏൽക്കാൻ സാധ്യത ഇല്ല എന്ന അഭിപ്രായവും ഉയർന്ന് വരുന്നുണ്ട്.

Share this article
Shareable URL
Prev Post

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

Next Post

ഇനി ജിമെയിൽ ആപ്പിൽ ‘എ ഐ’ മെയിൽ എഴുതി തരും

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

സാധാരണ ഒരു WhatsApp ഉപയോക്താവിനോട് ചോദിച്ചാൽ അറിയാൻ കഴിയില്ലെങ്കിലും WhatsApp Beta വേർഷൻ ഉപയോഗിക്കുന്ന…