സാംസങിനും ഒപ്പോയ്ക്കും വെല്ലുവിളിയുമായി പുതിയ ഫോൾഡബിൾ മോഡലുകൾ പുറത്തിറക്കി മോട്ടോറോള

ഇന്ന് നാം വിപണിയിൽ കണ്ടുവരുന്ന ഫോൾഡിങ് ഫോണുകൾക്ക് തുടക്കം കുറിച്ച കമ്പനികളിൽ ഒരാളാണ് മോട്ടോറോള. ലെനോവോ യുടെ കീഴിൽ വരുന്ന മോട്ടോ ആദ്യമായി പുറത്തിറക്കിയ Razr എന്ന ഫോൾഡബിൾ ഫോണിന് എന്നാൽ സാംസങ്ങിൻ്റെ മുന്നിൽ പിടിച്ച് നിൽക്കാൻ പറ്റിയിരുന്നില്ല. അമിത വിലയും, ഡിസ്പ്ലെ – ബാറ്ററി പ്രശ്നങ്ങളും, പെർഫോമൻസിലെ സ്ഥിരത ഇല്ലായ്മയും സാംസങ് ഫോൾഡബിൾ മോഡലുകൾക്ക് മുന്നിൽ മോട്ടോയെ ഒന്നുമല്ലാതക്കി.

എന്നാൽ തോറ്റ് പിന്മാറാൻ മോട്ടോ തയ്യാറല്ല എന്നതിന് ഉദാഹരണമാണ് ഇന്നത്തെ പുതിയ മോട്ടോ ഫോൾഡബിൾ ഫോണുകളായ Moto Razr & Razr Plus എന്നീ ഫോണുകളുടെ റിലീസ്.
ചില രാജ്യങ്ങളിൽ Razr 40 & Razr 40 Ultra എന്ന പേരുകളിലാണ് മോഡലുകൾ ഇറങ്ങുന്നത്.

Morto Razr Plus ( Razr 40 Ultra )

സ്നാപ്ഡ്രാഗൺ 8+ gen 1 പ്രൊസസ്സറിൻ്റെ ശക്തിയോടെ പുറത്തിറങ്ങുന്ന മോഡലിന് 8GB LPDDR5 റാം ഉം 256GB സ്റ്റോറേജുമയിരിക്കും ഉണ്ടാകുക.
ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ പതിപ്പായ ആൻഡ്രോയ്ഡ് 13 വേർഷനിൽ ആണ് ഫോൺ പുറത്തിറങ്ങുന്നത്.
3800 mAh കപ്പാസിറ്റിയോട് കൂടി പുറത്തിരങ്ങുന്ന ഫോണിൽ 30W വേഗതയുള്ള ചാർജിങ്ങും 5W വയർലെസ്സ് ചർജിങ്ങും സപ്പോർട്ട് ചെയ്യും. എന്നൽ ചാർജ്ജർ ഫോണിൻ്റെ കൂടെ കിട്ടില്ല എന്നതും മറ്റൊരു വലിയ പ്രത്യേകതയാണ്.
6.9 ഇഞ്ച് FHD+ pOLED (2640 x 1080) മെയ്ൻ ഡിസ്പ്ലെയും 3.6″ pOLED (1066 x 1056) എക്സ്റ്റേണൽ ഡിസ്പ്ലെയോട് കൂടെയാണ് ഫോൺ വരുന്നത്.
മറ്റ് ഡിസ്പ്ലേ വിവരങ്ങൾ താഴെ നൽകുന്നു.
Main display:
LTPO, Foldable AMOLED, HDR10+, 10-bit, 120% DCI-P3 color gamut, Up to 165Hz refresh rate, Touch rate: 240Hz/360Hz (game mode only), Peak Brightness: 1400 nits

External display:
Flexible AMOLED, HDR10+, 10-bit, 100% DCI-P3 color gamut, Up to 144Hz refresh rate, Touch rate: 120Hz/360Hz (game mode only), Peak Brightness: 1100 nits

Aspect Ratio
Main display: 22:9
External display: 1:1

12 മെഗാ പിക്സലിൻ്റെ പിൻ ക്യാമറയും 32MP യുടെ സെൽഫി ക്യമറയുമാണ് ഫോണിൽ ഉണ്ടാകുക.
മറ്റ് ക്യാമറ സംബന്ധിച്ച വിശദവിവരങ്ങൾ താഴെ നൽകുന്നു.
Rear Camera Hardware
12MP (f/1.5, 1.4µm) | OIS 13MP (f/2.2, 1.12µm) | Ultra-wide + macro | FOV 108° Single LED flash

Front Camera Hardware
Main display
32MP (f/2.4, 0.7 µm) | 8MP (f/2.4, 1.4um) Quad Pixel

External display
Main: 12MP (f/1.5, 1.4µm) | OIS Wide: 13MP (f/2.2, 1.12µm) | FOV 108°

Dolby Atmos and Spatial Sound Qualcomm സപ്പോർട്ട് ചെയ്യുന്ന ഫോണിൽ പതിവ് പോലെ തന്നെ ഹെഡ്ഫോൺ ജാക്ക് ഇല്ല. 5G യുടെ ഒട്ടുമിക്ക ബാൻ്റുകളും സപ്പോർട്ട് ചെയ്യുന്ന ഫോണിൽ ഇ-സിം സപ്പോർട്ടും ഉണ്ടാകും.
ബ്ലൂടൂത്ത് 5.3, NFC, IP52 Water-repellent എന്നീ ഫീച്ചറുകളമായി പുറത്തിറങ്ങുന്ന ഫോൺ 3 ബ്ലാക്ക്, ഗ്രെ & മജന്ത കളറുകളിൽ ആയിരിക്കും ലഭ്യമാകുക. 80000 ഇന്ത്യൻ രൂപയ്ക്കടുത്ത് വില വരുന്ന ഫോൺ June 16 ന് USA ൽ Pre Order ആരംഭിക്കും. മറ്റ് സ്ഥലങ്ങളിലേക്ക് എന്ന് എത്തിച്ചേരുമെന്ന് വരും ആഴ്ചകളിൽ അറിയാൻ സാധിക്കും

Razr 40

144Hz Refresh rate എന്നത് മാത്രമാണ് ഡിസ്പ്ലേയുടെ കാര്യത്തിൽ രണ്ട് മോഡലുകളുടെയും വ്യത്യസ്തമാക്കുന്നത്. സ്നാപ്ഡ്രാഗൺ 7 Gen 1 ൽ പുറത്തിറങ്ങുന്ന ഫോണിന് 8GB LPDDR4X RAM ഉം 128GB UFS 2.2 സ്റ്റോറേജ് ഉം ആയിരിക്കും ഉണ്ടാകുക.
Razr പ്ലസ് 3800mAh ബാറ്ററി മാത്രം നൽകുമ്പോൾ Razr എന്ന താഴ്ന്ന മോഡൽ 4,200mAh നൽകുന്നു എന്നതും പ്രത്യേകതയാണ്. ക്യാമറയുടെ കാര്യത്തിലും ഈ തരത്തിൽ വ്യത്യാസം കാണാം. Razr പ്ലസ് 12 MP മുൻ ക്യാമറ നൽകുമ്പോൾ Razr മോഡൽ 64MP ക്യാമറ നൽകുന്നു. Razr പ്ലസിനേക്കൾ വില കുറയും എന്നതൊ ഴിച്ചാൽ
നിലവിൽ Razr ൻ്റെ യഥാർത്ഥ വില ലഭ്യമല്ല.

Share this article
Shareable URL
Next Post

രണ്ട് മില്യണിനടുത്ത് ജി മെയിൽ അക്കൗണ്ടുകൾ ഭീഷണിയിൽ

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…