ഈ പുതിയ വാട്ട്സ്ആപ്പ് ഫീച്ചറിനെ സൂക്ഷിക്കുക !

അടുത്തകാലത്തായി കൂടുതൽ ഫീച്ചറുകൾ അവതരിപ്പിക്കുന്ന തിരക്കിലാണ് നമ്മുടെയൊക്കെ പ്രിയപ്പെട്ട വാട്ട്സ്ആപ്പ്. കൊണ്ടുവരുന്നതൊക്കെ പഴയതും, ടെലഗ്രാമിൽ നിന്നും GB WhatsApp ൽ നിന്നുമൊക്കെ അടിച്ചുമാറ്റിയ ഫീച്ചറുകൾ ആണെന്ന കുറ്റപ്പെടുത്തൽ ഉണ്ടെങ്കിലും ഇപ്പോഴെങ്കിലും വന്നല്ലോ എന്ന ആശ്വാസത്തിലാണ് ഉപയോക്താക്കൾ. നിലവിൽ വന്നതിനേക്കൾ വരാനിരിക്കുന്ന username പോലെയുള്ള അപ്ഡേറ്റുകലിലാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

എല്ലാ കാര്യങ്ങൾക്കും രണ്ട് വശമുണ്ടെന്ന് പറയുന്നത് പോലെ തന്നെ ഓരോ ടെക്നോളജിയും നമുക്ക് നല്ലതിനും അനാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. അത് പോലൊന്നാണ് ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് അപ്ഡേറ്റ് ആയിട്ട് ലഭിക്കാൻ പോകുന്ന WhatsApp ഫീച്ചറായ ’സ്ക്രീൻ ഷെയർ’.

എന്താണ് സ്ക്രീൻ ഷെയർ ഫീച്ചർ ?

നിങ്ങൾ മറ്റൊരാളുമായി വീഡിയോ കോൾ ചെയ്യുന്നതിനിടയിൽ നിങ്ങളുടെ ഫോൺ സ്ക്രീൻ അവർക്ക് കാണിച്ച് കൊടുക്കാൻ കഴിയുന്ന ഓപ്ഷൻ ആണ് ഇത്. ഉദാഹരണത്തിന് നിങ്ങൾ വിദേശത്തും നിങ്ങളുടെ പ്രായമായ മാതാപിതാക്കൾ നാട്ടിലും ആണെന്ന് വിചാരിക്കുക. അവർക്ക് ഫോണിൽ എന്തെങ്കിലും ചെയ്യാൻ അറിയില്ലെങ്കിൽ വീഡിയോ കോൾ ചെയ്യുന്നതിനിടെ അവിടെ കാണുന്ന സ്ക്രീൻ ഷെയർ ഓപ്ഷൻ ടച്ച് ചെയ്യാൻ പറഞാൽ അവരുടെ സ്ക്രീൻ നിങ്ങൾക്ക് അത്രയും ദൂരെ ഇരുന്നുകൊണ്ട് കൊണ്ട് തന്നെ കാണാൻ സാധിക്കും. അപ്പോൾ സ്ക്രീൻ കണ്ട് നിങ്ങൾ പറഞ്ഞ് കൊടുക്കുന്നത് അനുസരിച്ച് അവർക്ക് ഫോണിലെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് പോലെ അനവധി ഉപയോഗങ്ങൾ ഈ ഫീച്ചർ ഉപയോഗിച്ച് ചെയ്യാൻ സാധിക്കും.

എങ്ങനെയാണ് ഈ ഓപ്ഷൻ വെല്ലുവിളി ആകുക ?
പൊതുവേ മുതിർന്ന ആൾക്കാർ ടെക്നോളജിയുമായി വലിയ ബന്ധത്തിൽ ആയിരിക്കണമെന്നില്ല. കോൾ പോലുള്ള അവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മാത്രമേ അവർ മൊബൈൽ ഉപയോഗിക്കാൻ സാധ്യത ഉള്ളൂ. പല തരത്തിലുള്ള സൈബർ ക്രൈമുകൾ നടക്കുന്ന ഈ കാലത്ത് ഏതൊക്കെ വഴിയിലൂടെ ആണ് തങ്ങൾ വഞ്ചിതരാകുക എന്ന് അവർ അറിഞ്ഞിരിക്കണമെന്നില്ല. നമ്മുടെ ഫോണിൽ വരുന്ന ഒരു OTP ലഭിച്ചാൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വരെ കാലിയാക്കാൻ മറ്റൊരാൾക്ക് സാധിക്കും. അല്ലെങ്കിൽ നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ട് തട്ടിയെടുക്കാനും ആ OTP തന്നെ ധാരാളം. അങ്ങനെയൊരു സാഹചര്യത്തിൽ എന്തെങ്കിലും കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച് കോൾ ചെയ്യുന്ന ഇത്തരം ആൾക്കാർക്ക് സ്ക്രീൻ ഷെയർ ഓപ്ഷൻ ഓൺ ആക്കി നൽകിയാൽ അവർ OTP റിക്വസ്റ്റ് നൽകുകയും അത് മെസേജ് ആയി നമ്മുടെ സ്ക്രീനിൽ കാണിക്കുന്ന തൽക്ഷണം തന്നെ അവർക്ക് അതിലേക്കുള്ള ആക്സസ് ലഭിക്കുകയും ചെയ്യും. അങ്ങനെ അനവധി ചതിക്കുഴികൾ ഈ ഫീച്ചറിനു ഒരുക്കാൻ സാധിക്കും.

എങ്ങനെ ഇത് തടയാം ?
ഫോണിനെ പറ്റി വലിയ ധാരണ ഇല്ലാത്ത ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ അല്ലാത്ത ഒരാൾ വിളിക്കുമ്പോൾ ഈ ഓപ്ഷൻ ക്ലിക്ക് ചെയ്യാതെയിരിക്കുക.
ഇത്തരം ചതികൾ തനിക്ക് മനസ്സിലാക്കാൻ സാധിക്കും എന്ന് വിശ്വാസം നിങ്ങൾക്ക് ഉണ്ടെങ്കിൽ അത് നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്കും ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇതിനെ പറ്റി അവർക്കും പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക.

Share this article
Shareable URL
Prev Post

സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് വിവോ പിന്മാറുന്നു ?

Next Post

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ അവസാന അവസരം

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…