സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് വിവോ പിന്മാറുന്നു ?

നിരന്തരമായ വിപണി വിശകലനവും പ്രാദേശിക പ്രതിനിധികളുമായുള്ള കൂടിയാലോചനകൾക്കും ശേഷം തങ്ങൾ പോളണ്ടിലെ മൊബൈൽ വിപണിയിൽ നിന്നും പിൻമാറാൻ തീരുമാനിക്കുന്നു എന്ന് വിവോ അറിയിച്ചതിൻ്റെ ഞെട്ടലിലാണ് ഉപയോക്താക്കൾ. നിലവിലെ സാഹചര്യം അനുസരിച്ച് ഈ തീരുമാനത്തിൽ മുന്നോട്ട് പോയെ മതിയാവൂ എന്നും, എന്നൽ മറ്റ് വിവോ പ്രോഡക്ടുകളും, സർവ്വീസും, സെക്യൂരിറ്റി അപ്ഡേറ്റുകളും ലഭിക്കുമെന്നും വിവോ വ്യക്തമാക്കി.

“Continuous market analysis and selection of the appropriate business strategy in consultation with local representatives is crucial for the vivo brand. We regret to inform you that the authorized distributor of the brand in Poland has decided to stop operating. Despite this, our customers can still rely on vivo’s robust products, comprehensive customer support and uninterrupted software updates.” – Vivo

നിലവിൽ സാംസങും, ഷവോമിയും, ആപ്പിളും ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന പോളിഷ് മൊബൈൽ മാർക്കറ്റിൽ വിവോ അടങ്ങുന്ന BBK ഇലക്ട്രോണിക്സ് ബ്രാൻ്റുകൾക്ക് കനത്ത തിരിച്ചടി തന്നെയാണ് നേരിടേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ വിവോയ്ക്ക് പിന്നാലെ ഒപ്പോയും രാജ്യം വിടുമോ എന്ന പേടിയിലാണ് ഉപയോക്താക്കൾ. എന്നാൽ തങ്ങളിൽ നിന്നും അങ്ങനൊരു നീക്കം പ്രതീക്ഷിക്കുകയേ വേണ്ടെന്നും, ഏറ്റവും പുതിയ മോഡലായ Reno 10 സീരീസും, Oppo Air 3 Pro യും അടക്കം നിരവധി പ്രോഡക്ടുകൾ ഇറങ്ങാൻ പോകുകയാണെന്നും അറിയിച്ചു.

“We strongly deny rumors about leaving Poland. The country is a very important market for us and we already have launches scheduled for the end of the year. In July, we will present the Reno 10 series and in the following months IoT devices, including the new OPPO Air3 Pro headphones, and we will expand the ecosystem portfolio.” – Oppo

ജർമനി, നെതർലാൻഡ്സ് തുടങ്ങിയ വിവിധ രാജ്യങ്ങളിലും Oppo – Vivo പൂർണ്ണമായോ ഭാഗികമായോ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യത ഉണ്ടെന്നും ചർച്ചകളുണ്ട്.

Share this article
Shareable URL
Prev Post

എല്ലാവർക്കും വെരിഫൈഡ് ടിക്ക് നൽകാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും

Next Post

ഈ പുതിയ വാട്ട്സ്ആപ്പ് ഫീച്ചറിനെ സൂക്ഷിക്കുക !

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…