ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ അവസാന അവസരം

ആധാർ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ അവസാന അവസരം

എന്തിനും ഏതിനും ആധാർ കാർഡിൻ്റെ ആവശ്യം വരുന്ന ഇന്നത്തെ സാഹചര്യത്തിൽ അതിൽ നൽകിയിരിക്കുന്ന ഒരു ചെറിയ തെറ്റിന് വരെ പിന്നീട് നാം വലിയ വില കൊടുക്കേണ്ടി വരും. അങ്ങനെ നിങ്ങൾ പിന്നീടാകട്ടെ എന്ന് വിചാരിച്ച് മാറ്റി വച്ച എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്താൻ ഒരു സുവർണ്ണ അവസരവുമായി എത്തിയിരിക്കുകയാണ് UIDAI. അതും തികച്ചും സൗജന്യമായി. പേര്, അഡ്രസ്സ്, ജനന തീയതി അങ്ങനെ നിങ്ങളുടെ വിവിധ വിവരങ്ങൾ ഈ മാസം 14 വരെ myAadhaar പോർട്ടൽ വഴി സൗജന്യമായി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

എങ്ങനെ നിങ്ങളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്ന് താഴെ നൽകിയിരിക്കുന്നു.

Step 1 – https://myaadhaar.uidai.gov.in എന്ന ലിങ്കിൽ കയറി ലോഗിൻ ചെയ്യുക

Step 2 – ‘Document update’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എപ്പോൾ നിങ്ങളുടെ നിലവിലുള്ള വിവരങ്ങൾ കാണിക്കുന്നതാണ്.

Step 3 – നിങ്ങളുടെ വിവരങ്ങൾ ഉറപ്പിച്ച ശേഷം നെക്സ്റ്റ് ക്ലിക്ക് ചെയ്യുക

Step 4 – ഐഡൻ്റിറ്റി പ്രൂഫ് & അഡ്രസ്സ് പ്രൂഫ് സെലക്റ്റ് ചെയ്യുക

Step 5 – തക്കതായ സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക

Share this article
Shareable URL
Prev Post

ഈ പുതിയ വാട്ട്സ്ആപ്പ് ഫീച്ചറിനെ സൂക്ഷിക്കുക !

Next Post

ജിയോ സിനിമയുടെ വളർച്ചയിൽ പേടിച്ച് ഹോട്സ്റ്റാറും സൗജന്യമാകുന്നു

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…