എല്ലാവർക്കും വെരിഫൈഡ് ടിക്ക് നൽകാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും

സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഏതൊരു സാധാരണക്കാരനും ഒരിക്കൽ ചിന്തിച്ചിട്ടുള്ള കാര്യമായിരിക്കും ഈ പ്രമുഖ്രുടെ അക്കൗണ്ടുകളിൽ മാത്രമെന്താ ഒരു വേരിഫൈഡ് ടിക്ക് എന്നത്. ഇനി ആ ചിന്ത മാറ്റാം. അതെ, സെലിബ്രിറ്റികൾക്കും പ്രമുഖ ബ്രാൻ്റുകൾക്കും മാത്രം ലഭിച്ചിരുന്ന വെരിഫിക്കഷൻ ഇനി ഏതൊരാൾക്കും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സ്വന്തമാക്കാനുള്ള അവസരം Meta ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നു. നിങ്ങൾ 18 വയസ്സ് തികഞ്ഞ വ്യക്തിയും നിങ്ങളുടെ ഗവൺമെൻ്റ് ID കാർഡിലുള്ള പേരും സോഷ്യൽ മീഡിയ അക്കൗണ്ടിൻ്റെ പേരും ഒരുപോലെയും ആണെങ്കിൽ നിങ്ങൾ ഈ ഫീച്ചർ സ്വന്തമാക്കാൻ അർഹനാണ്.

എങ്ങനെ വെരിഫിക്കേഷൻ സ്വന്തമാക്കാം ?

Step 1 – ഫേസ്ബുക്ക്/ ഇൻസ്റ്റാഗ്രാമിൻ്റെ settings ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

Step 2 – അതിൽ Accounts Center എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക

Step 3 – അതിൽ Meta Verified എന്നതിൽ ക്ലിക്ക് ചെയ്യുക

Step 4 – നിങ്ങൾ ഈ ഫീച്ചറിന് നിലവിൽ അർഹനാണെങ്കിൽ Meta Verified available എന്ന ഓപ്ഷൻ ഉണ്ടാകുന്നതാണ്. ഇല്ലങ്കിൽ നിരാശപ്പെടേണ്ടതില്ല, ഉടൻ തന്നെ ഓപ്ഷൻ വരുന്നതാണ്. ( Join Waitlist എന്നാണ് കാണിക്കുന്നതെങ്കിൽ അതിൽ ക്ലിക്ക് ചെയ്യുക )

Step 5 – നിങ്ങൾക്ക് ഓപ്ഷൻ ലഭ്യമാണെങ്കിൽ അടുത്തത് payment ചെയ്യേണ്ട സമയമാണ്. നിങ്ങൾ ഫേസ്ബുക്ക് / ഇൻസ്റ്റാഗ്രാം ബ്രൗസർ വഴി ഉപയോഗിക്കുന്ന വ്യക്തി ആണെങ്കിൽ മാസത്തിൽ 599 രൂപയാണ് ഇതിന് വേണ്ടി ചിലവക്കേണ്ടത്. ഐഒഎസ്/ ആൻഡ്രോയ്ഡ് ആപ്പ് ഉപയോക്താക്കൾ ആണെകിൽ മാസത്തിൽ 699 രൂപയാണ് ചാർജ്ജ്.

Step 6 – പെയ്മെൻ്റ് ചെയ്തതിന് ശേഷം ID വെരിഫൈ ചെയ്യാനുള്ള സമയമാണ്. നിങ്ങളുടെ ഏതെങ്കിലുമൊരു ഫോട്ടോ ID യും സെൽഫി വീഡിയോയും നൽകിയാൽ അപ്ലിക്കേഷൻ അവസാനിച്ചു. Meta നിങ്ങളുടെ അക്കൗണ്ടും ID യും പരിശോധിച്ച ശേഷമായിരിക്കും ബ്ലൂ ടിക്ക് ലഭിക്കുന്നത്.

നിലവിൽ ബ്ലൂ ടിക്ക് ഉള്ളവർക്ക് ടിക്ക് നഷ്ടമകില്ല. ട്വിറ്റർ ഇതേ സാഹചര്യത്തിൽ നിലവിലുള്ള അക്കൗണ്ടുകളിലെ ബ്ലൂ ടിക്ക് എടുത്ത് മാറ്റിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അതുകൊണ്ടായിരിക്കണം ഇത്തരത്തിലൊരു തീരുമാനം.

എന്തൊക്കെയാണ് അക്കൗണ്ട് വെരിഫൈ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ ?

1) നിങ്ങളുടെ ഐഡൻ്റിറ്റി മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല.

2) അക്കൗണ്ടിൻ്റെ സെക്യൂരിറ്റി വർദ്ധിക്കും.

3) എക്സ്ക്ലൂസീവ് സ്റ്റിക്കറുകളും 100 ഫേസ്ബുക്ക് സ്റ്റാറുകളും ലഭിക്കും.

4) അക്കൗണ്ട് സംബന്ധിച്ച എന്തെങ്കിലും സഹായം ആവശ്യം വന്നാൽ ഫേസ്ബുക്കിൽ നിന്ന് നേരിട്ടുള്ള സഹായം ലഭിക്കും.

5) ഇൻസ്റ്റാഗ്രാമിൽ നിങ്ങളുടെ കമൻ്റുകൾക്ക് കൂടുതൽ റീച്ചും കൂടുതൽ റെക്കമെൻ്റേഷനും ലഭിക്കും.

മുകളിൽ പറഞ്ഞ രീതിയിൽ Waitlist ഓപ്ഷൻ കാണാത്തവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്.
Instagram

Facebook

Share this article
Shareable URL
Prev Post

എച്ച് ഡി ഫോട്ടോകൾ കൈമാറാൻ പുതിയ ഫീച്ചറുമായി WhatsApp

Next Post

സ്മാർട്ട്ഫോൺ വിപണിയിൽ നിന്ന് വിവോ പിന്മാറുന്നു ?

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…