എച്ച് ഡി ഫോട്ടോകൾ കൈമാറാൻ പുതിയ ഫീച്ചറുമായി WhatsApp

വാട്ട്സ്ആപ്പ് ചാറ്റിങ്ങിനിടെ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു ക്ലാരിറ്റി കുറയാതെ നമ്മുടെ ഗ്യാലറിയിൽ ഉള്ള ഒരു ഫോട്ടോ മറ്റൊരാൾക്ക് അയച്ച് കൊടുക്കുക അല്ലെങ്കിൽ മറ്റൊരാളുടെ കൈയിൽ നിന്ന് ക്ലാരിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ വാങ്ങുക എന്നത്. അതിന് പോംവഴിയായി നമ്മൾ ചെയ്തുകൊണ്ടിരുന്നത് ഫോട്ടോകൾ ഡോക്യുമെൻ്റ് ആയി കൈമാറ്റം ചെയ്യുക എന്നതായിരുന്നു. എന്നാൽ ആ കുറുക്കുവഴിക്ക് അതിൻ്റെതായ പോരായ്മകളും ഉണ്ടായിരുന്നു. ചിലപ്പോൾ ഗ്യാലറിയിൽ ഡോക്യുമെൻ്റ് ഫോർമാറ്റിലുള്ള ഫോട്ടോകൾ കാണിക്കില്ല, ഒരുപാട് ഫോട്ടോകൾ ഒന്നിച്ച് അയക്കുമ്പോൾ അതിൽ ആവശ്യമുള്ള ഫോട്ടോ ഏതാണെന്ന് അറിയാൻ എല്ലാ ഫയലും തുറന്ന് നോക്കേണ്ടിവരിക..etc അങ്ങനെ ഒട്ടേറെ പരിമിതികൾ.

ഇത്തരം പ്രയാസങ്ങൾക്ക് വാട്ട്സ്ആപ്പ് തന്നെ പരിഹാരം കണ്ടിരിക്കുകയാണ്. ഇന്നത്തെ GB വാട്ട്സ്ആപ്പ് ഫീച്ചർ നാളത്തെ ഒഫീഷ്യൽ വാട്ട്സ്ആപ്പ് ഫീച്ചർ എന്ന് നാം കളിയാക്കി പറയുന്നത് പോലെ തന്നെ വർഷങ്ങൾക്ക് മുൻപേ GB വാട്ട്സ്ആപ്പിൽ ഉണ്ടായ ആ ഒരു ഫീച്ചർ വാട്ട്സ്ആപ്പ് കൊണ്ടുവരികയാണ്. അതെ, ഇനി ഫോട്ടോകൾ അയക്കുന്നതിന് മുൻപ് ഒറിജിനൽ സൈസിലും ക്ലാരിറ്റിയിലുമുള്ള പിക് അയക്കണോ അതോ കംപ്രസ്സ് ചെയ്ത ഫോട്ടോ അയക്കണോ എന്ന് നമുക്ക് തീരുമാനിക്കാൻ സാധിക്കും.

മുകളിൽ നൽകിയിട്ടുള്ള ഫോട്ടോയിൽ കാണുന്നപോലെ HD എന്ന് മാർക്ക് ചെയ്ത ഭാഗം സെലക്റ്റ് ചെയ്താൽ വ്യക്തത കുറയാതെ തന്നെ നമുക്ക് ഫോട്ടോകൾ കൈമാറ്റം ചെയ്യാൻ സാധിക്കും.

നിലവിൽ Android & ios beta ഉപയോക്താക്കളിൽ ചിലർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമായിട്ടുള്ളു.
( iOS 23.11.0.76 / Android 2.23.12.13 )
ടെസ്റ്റിങിൽ മറ്റ് കുഴപ്പങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഉടനെ മറ്റ് ഉപയോക്താക്കൾക്ക് ഈ അപ്ഡേറ്റ് ലഭിക്കുന്നതാണ്.

Share this article
Shareable URL
Prev Post

‘ ഗെയിമിംഗ് ജിഹാദ് ‘ ഹാഷ് ടാഗ് ട്രെൻ്റിങ്ങിൽ. ഇന്ത്യൻ ഗെയിമിംഗ് കമ്മ്യൂണിറ്റിയെ ഇത് ബാധിക്കുമോ ?

Next Post

എല്ലാവർക്കും വെരിഫൈഡ് ടിക്ക് നൽകാനൊരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…