ഹോണർ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു. കൂടെ ചേർന്ന് റിയൽമി വൈസ് പ്രസിഡൻ്റ്

Honor എന്ന പേര് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ പെട്ടെന്ന് മറക്കാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം ഇന്ത്യയിലെ ബിസിനസ്സ് അവസാനിപ്പിച്ച് പോയെങ്കിലും ഒരു കാലത്ത് ഇന്ത്യയിലെ ബഡ്ജറ്റ് – മിഡ് റേഞ്ച് സെക്ഷനിൽ honar ൻ്റെ സാനിദ്ധ്യം പ്രകടമായിരുന്നു. Huawei എന്ന പ്രമുഖ ചൈനീസ് ബ്രാൻഡിൻ്റെ സഹ കമ്പനി ആയിരുന്ന Honor, Huawei നേരിടേണ്ടി വന്ന നിരോധനങ്ങൾക്ക് ശേഷം ഒറ്റയ്ക്ക് പോരാടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇന്ത്യയിലെ പല ചൈനീസ് ബ്രാൻ്റുകൾക്കും കേന്ദ്ര സർക്കാരിൽ നിന്നും ഉണ്ടായ റെയ്ഡുകൾക്ക് ശേഷം ഇന്ത്യയിലെ സേവനം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇപ്പൊൾ ലഭിക്കുന്ന വാർത്തകൾ അനുസരിച്ച് ഇന്ത്യയിലേക്ക് വമ്പൻ തിരിച്ച് വരവിന് ഒരുങ്ങുകയാണ് Honor. അതിന് നേതൃത്വം വഹിക്കാൻ അവർ വാങ്ങിയത് റിയൽമി എന്ന പ്രമുഖ ബ്രൻ്റിൻ്റെ CEO ആയ മാധവ് ഷേത്തിനെ ആണ്. കഴിഞ്ഞ ദിവസം നടന്ന റിയൽമിയുടെ ഫോൺ ലോഞ്ചിൽ മാധവിനെ കാണാത്തതും സംസാരമയിരുന്നു.

Share this article
Shareable URL
Prev Post

ജിയോ സിനിമയുടെ വളർച്ചയിൽ പേടിച്ച് ഹോട്സ്റ്റാറും സൗജന്യമാകുന്നു

Next Post

എന്താണ് വാട്ട്സ്ആപ്പ് ചാനൽ ഫീച്ചർ ? ഗ്രൂപ്പുകളിൽ നിന്ന് ചാനലിനുള്ള വ്യത്യാസങ്ങൾ എന്തൊക്കെ ?

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…