ജിയോ സിനിമയുടെ വളർച്ചയിൽ പേടിച്ച് ഹോട്സ്റ്റാറും സൗജന്യമാകുന്നു

എല്ലാവരെയും ഞെട്ടിക്കുക എന്നത് വന്ന സമയം മുതൽ ജിയോയുടെ ഒരു ശീലമായിരുന്നു. ഞെട്ടിക്കുക മാത്രമല്ല, ശേഷം എതിരാളികളെ തങ്ങളുടെ പിന്നാലെ വരുത്തുക എന്നതും അവരുടെ ഹോബിയാണ്. അന്ന് സൗജന്യ അൺലിമിട്ടെഡ് ഇൻ്റർനെറ്റ് നൽകി ആരംഭിച്ചത് ഇന്ന് സൗജന്യ IPL സ്ട്രീമിംഗ് വരെ എത്തി നിൽക്കുന്നു. അന്ന് വീണത് ഐഡിയ പോലുള്ള കമ്പനികൾ ആയിരുന്നെങ്കിൽ ഇന്ന് വീണിരിക്കുന്നത് സാക്ഷാൽ സ്റ്റാർ നെറ്റ്‌വർക്കിൻ്റേ സ്വന്തം ആപ്പ് ആയ Hotstar ആണ്.

ആർക്കും വേണ്ടാതെ ഒരു മൂലയ്ക്ക് കിടന്നിരുന്ന JioCinema എന്ന ആപ്പിന് ജീവൻ നൽകിയത് സൗജന്യമായി 2023 ഐപിഎൽ സംപ്രേക്ഷണം ചെയ്യാൻ എടുത്ത തീരുമാനത്തിലൂടെ ആയിരുന്നു. കോടികളുടെ വരുമാനവും കോടിക്കണക്കിന് കാഴ്ചക്കാരെയും ഇതിലൂടെ സ്വന്തമാക്കാൻ JioCinema യ്ക്ക് കഴിഞ്ഞു. IPL ൽ മാത്രം കാണാനായി ഇൻസ്റ്റാൾ ചെയ്തവർ പതിയെ ആപ്പിലെ മറ്റ് കണ്ടെൻ്റുകളും കാണാൻ തുടങ്ങിയപ്പോൾ Jioയ്ക്ക് തങ്ങൾ ഉദ്ദേശിച്ച കാര്യം നടന്നു. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് പ്രധാന എതിരാളിയായ Hotstar നെ ആണ്.

തങ്ങളുടെ തളർച്ച കണ്ട് തുടങ്ങിയ Hotstar കിട്ടിയ പണി അതേ നാണയത്തിൽ തന്നെ തിരിച്ചു നൽകാനുള്ള പണിപ്പുരയിലാണ്. 2023 ൽ നടക്കാനിരിക്കുന്ന ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ വേൾഡ് കപ്പ് സൗജന്യമായി മൊബൈൽ കാഴ്ചക്കാരിൽ എത്തിക്കാനാണ് സ്റ്റാർ നെറ്റ്‌വർക്കിൻ്റേ തീരുമാനം. വേൾഡ് കപ്പ് മാത്രമല്ല ഏഷ്യ കപ്പും സൗജന്യമായി തന്നെ സംപ്രേഷണം ചെയ്യും.

ഒരു സാധാരണ user interface ൽ ഒതുങ്ങിയിരുന്ന JioCinema ഇന്ന് ഏറ്റവും ആധുനിക ടെക്നോളജി ഉൾപ്പെടുത്തിയുള്ള ദൃശ്യവിഷ്‌കാരത്തിൽ എത്തി ചേർന്നത് ആദ്യ ദിവസങ്ങളിൽ IPL സംപ്രെക്ഷണത്തിൽ നേരിട്ട വെല്ലുവിളികൾക്ക് ശേഷമാണ്. അത്തരത്തിൽ ഒരു കുതിച്ചുചാട്ടം Hotstar ൽ നിന്നും ഉണ്ടാകുമോ എന്ന ആകാംഷയിലാണ് ഉപയോക്താക്കൾ.

Share this article
Shareable URL
Prev Post

ആധാർ കാർഡിലെ വിവരങ്ങൾ സൗജന്യമായി അപ്ഡേറ്റ് ചെയ്യാൻ അവസാന അവസരം

Next Post

ഹോണർ ഇന്ത്യയിലേക്ക് തിരിച്ച് വരുന്നു. കൂടെ ചേർന്ന് റിയൽമി വൈസ് പ്രസിഡൻ്റ്

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…