കെഫോൺ ആപ്പ് പുറത്തിറങ്ങി – എങ്ങനെ ഡൗൺലോഡ് ചെയ്യാം

സംസ്ഥാനത്തിൻ്റെ ഇൻ്റർനെറ്റ് ഉപയോഗത്തിനും സാക്ഷരതയ്ക്കും കുതിപ്പേകുന്ന KFON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയ്ക്ക് ഇന്ന് ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഒരു ബ്രോഡ്ബാൻഡ് പദ്ധതി നടപ്പിലാകുന്നത്.

സൗജന്യ ഇൻ്റനെറ്റ് ലഭിക്കുന്നതിലൂടെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. അതിനോടൊപ്പം തന്നെ സെക്കൻ്റിൽ 20mbps മുതൽ 1gb വരെ വേഗത്തിൽ KFON ബ്രോഡ്ബാൻഡ് സേവനം ലഭിക്കുന്നതോടെ സർക്കാർ ഓഫീസിലെ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ നടപ്പിലാക്കി നൽകാനും സാധിക്കും. സ്കൂളുകളിൽ വിദ്യാർഥികളുടെ പഠനത്തിനും ഇത് വലിയ സഹായം നൽകും. മറ്റ് ഏത് ബ്രോഡ്ബാൻ്റ് കമ്പനിയെക്കളും ചെറിയ തുകയ്ക്ക് KFON പ്ലാനുകൾ നൽകുന്നതിലൂടെ മറ്റ് സാധാരണക്കാർക്കിടയിലും ഇത് വലിയ മുന്നേറ്റം സൃഷ്ടിക്കും.

KFON ൻ്റെ ഔദ്യോഗിക ആപ്പ് ആയ ’EnteKfon’ App വഴിയാണ് കണക്ഷന് വേണ്ടി അപേക്ഷിക്കേണ്ടത്. ശേഷം ആപ്പ് വഴി റീചാർജ്ജ് ചെയ്യാനും, ഡാറ്റാ ഉപയോഗം അറിയാനും, കമ്പ്ലെയിൻ്റ് റെജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പോലുള്ള വിവിധ സേവനങ്ങൾ ആപ്പ് വഴി ലഭിക്കുന്നതാണ്.

ഡൗൺലോഡ് ചെയ്യുവാനുള്ള ലിങ്ക് താഴെ നൽകുന്നു

Kfon App Download Link – https://play.google.com/store/apps/details?id=com.kfon.kfon.subscriber

Share this article
Shareable URL
Prev Post

രണ്ട് മില്യണിനടുത്ത് ജി മെയിൽ അക്കൗണ്ടുകൾ ഭീഷണിയിൽ

Next Post

കെ ഫോൺ ബ്രോഡ്ബാൻ്റ് പ്ലാനുകൾ ലീക് ആയി

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…