കെ ഫോൺ ബ്രോഡ്ബാൻ്റ് പ്ലാനുകൾ ലീക് ആയി

സംസ്ഥാനത്തിൻ്റെ ഇൻ്റർനെറ്റ് ഉപയോഗത്തിനും സാക്ഷരതയ്ക്കും കുതിപ്പേകുന്ന KFON (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്) പദ്ധതിയ്ക്ക് ഇന്ന് ഔദ്യോഗികമായി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായാണ് സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഒരു ബ്രോഡ്ബാൻഡ് പദ്ധതി നടപ്പിലാകുന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, സ്കൂളുകൾക്കും സൗജന്യമായി ഇൻ്റർനെറ്റ് സേവനം ലഭിക്കും. ആയിരക്കണക്കിന് സൗജന്യ വൈഫൈ ഹബ്ബുകളും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ലഭ്യമാകും.

സൗജന്യ കണക്ഷൻ ലഭിക്കാത്ത ജനങ്ങൾ പോലും ഒട്ടും നിരാശരാവേണ്ട സാഹചര്യമില്ലെന്നാണ് പുറത്തുവന്ന KFONE ബ്രോഡ്ബാൻ്റ് പ്ലാനുകൾ വ്യക്തമാക്കുന്നത്. മറ്റ് എതിരാളികളെക്കാൾ വളരെ കുറഞ്ഞ നിരക്ക് മാത്രമാണ് പുറത്ത് വന്നിരിക്കുന്ന Kfone ബ്രോഡ്ബാൻ്റ് പ്ലാനുകളിൽ നിന്ന് മനസ്സിലാവുന്നത്.

പ്ലാനുകളും മറ്റ് വിവരങ്ങളും താഴെ നൽകുന്നു.

299₹ – 20Mbps – 3000GB unlimited ( 3000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

349₹ – 30Mbps – 3000GB ( 3000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

399₹ – 40Mbps – 4000GB ( 4000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

449₹ – 50Mbps – 5000GB ( 5000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

499₹ – 75Mbps – 4000GB ( 4000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

599₹ – 100Mbps – 5000GB ( 5000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

799₹ – 150Mbps – 5000GB ( 5000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

999₹ – 200Mbps – 5000GB ( 5000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

1249₹ – 250Mbps – 5000GB ( 5000GB ക്ക് ശേഷം 2mbps സ്പീഡ് മാത്രം )

Share this article
Shareable URL
Prev Post

കെഫോൺ ആപ്പ് പുറത്തിറങ്ങി – എങ്ങനെ ഡൗൺലോഡ് ചെയ്യാം

Next Post

സാംസങ്ങിൻ്റെ ‘ ഗ്യാലക്സി എഫ് 54 ‘ പുറത്തിറങ്ങി.

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…