സാംസങ്ങിൻ്റെ ‘ ഗ്യാലക്സി എഫ് 54 ‘ പുറത്തിറങ്ങി.

സാംസങ്ങിൻ്റെ F സീരീസിലെ ഏറ്റവും പുതിയ മോഡലായ Samsung Galaxy F54 ഇന്ത്യയിൽ പുറത്തിറങ്ങി.

Display
സാംസങ് ഫോണുകളുടെ ഏറ്റവും വലിയ പ്രത്യേകത അവരുടെ display തന്നെയാണ്. എതിരാളികളായ ഐഫോണിൻ്റെ അടക്കം ഭൂരിഭാഗം ബ്രൻ്റുകളും ഫോണുകൾ നിർമ്മിക്കുന്നത് സാംസങ്ങിൻ്റെ ഡിസ്പ്ലേ ഉപയോഗിച്ചാണ്. ഗാലക്സി F54 ൽ 6.7 ഇഞ്ചിൻ്റെ 2400 x 1080 pixels റസല്യൂഷനോട് കൂടിയ Full HD Plus Super amoled plus display യാണ് നൽകിയിരിക്കുന്നത്. 120Hz വരെയുള്ള refresh rate സപ്പോർട്ട് ചെയ്യും.

OS & Processor
സ്നാപ്ഡ്രാൺ 778G യുടെ റേഞ്ചിൽ വരുന്ന Exynos 1380 എന്ന പ്രോസസ്സറിലാണ് F54 വരുന്നത്. ആൻഡ്രോയിഡിൻ്റെ ഏറ്റവും പുതിയ പതിപ്പായ Android 13 ൽ തന്നെയായിരിക്കും ഫോൺ പുറത്തിറങ്ങുക.

Camera
പിന്നിൽ മൂന്നും (108MP + 8MP + 2MP ) മുന്നിൽ ഒരു സെൽഫി ക്യമറയുമാണ് (32MP) ഫോണിന് നൽകിയിരിക്കുന്നത്. പിക്സൽ ബിന്നിങ് ടെക്നോളജിയും AI യുടെ സഹായവും ചേർന്ന് വെളിച്ചം കുറഞ്ഞ സന്ദർഭങ്ങളിൽ വരെ മികച്ച ചിത്രങ്ങൾ നൽകുവാൻ 108MP ക്യാമറയ്ക്ക് സാധിക്കുമെന്നാണ് സാംസങ്ങിൻ്റെ വാദം. അധികം കുലുക്കമില്ലതെ വീഡിയോകൾ ഷൂട്ട് ചെയ്യാൻ ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസെഷൻ ഫീച്ചറും സാംസങ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30FPS ൽ Ultra HD 4K യിൽ വരെ വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കും.

Connectivity & Memory
5G സപ്പോർട്ടോടുകൂടിയാണ് ഫോൺ പുറത്തിറങ്ങുന്നത്. ഹൈബ്രിഡ് സ്ലോട്ട് ആയതിനാൽ ഒരേ സമയം രണ്ട് സിമ്മും മെമ്മറി കാർഡും ഉപയോഗിക്കാൻ സാധിക്കില്ല. രണ്ട് സിം കാർഡുകൾ ഒന്നിച്ചോ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മെമ്മറി കാർഡും എന്ന രീതിയിലോ മാത്രമേ ഫോൺ ഉപയോഗിക്കാൻ സാധിക്കൂ. 1TB വരെയുള്ള മെമ്മറി കാർഡ് ഫോണിൽ സപ്പോർട്ട് ചെയ്യുന്നതാണ്. 8GB RAM ഉം 256GB മെമ്മറിയുമുള്ള ഒരു മോഡൽ മാത്രമേ വിപണിയിൽ വാങ്ങാൻ സാധിക്കുകയുള്ളൂ.
ബ്ലൂടത്ത് 5.3 യാണ് ഫോണിൽ നൽകിയിരിക്കുന്നത്.

Battery
25W സ്പീഡിൽ ചാർജ്ജ് ചെയ്യാൻ കഴിയുന്ന 6000mAh ബാറ്ററിയാണ് ഫോണിന് നൽകിയിട്ടുള്ളത്. ചാർജർ ഫോണിൻ്റെ കൂടെ ലഭ്യമാകാത്തതിനാൽ മറ്റൊരു ചാർജർ വാങ്ങി വെക്കാൻ ശ്രദ്ധിക്കണം.

Software
Android 13 ൽ സാംസങ്ങിൻ്റെ സ്വന്തം ONE UI 5.1ൽ ആണ് ഫോൺ പുറത്തിറങ്ങുക. നാല് വർഷത്തെ OS അപ്ഡേറ്റും 5 വർഷത്തെ സെക്യൂരിറ്റി അപ്ഡേറ്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

Meteor Blue, Stardust Silver എന്നീ നിറങ്ങളിൽ ജൂൺ 12 മുതൽ ഫ്ലിപ്കാർട്ട് വഴി ഫോൺ വാങ്ങാൻ സാധിക്കും. നിലവിൽ പ്രീ ഓർഡർ ചെയ്യാൻ സാധിക്കും. 29999 രൂപയാണ് ഫോണിൻ്റെ വില. HDFC കാർഡ് ഉപയോക്താക്കൾക്ക് 2000 രൂപയുടെ കുറവും ലഭിക്കും.

Share this article
Shareable URL
Prev Post

കെ ഫോൺ ബ്രോഡ്ബാൻ്റ് പ്ലാനുകൾ ലീക് ആയി

Next Post

‘ ഗെയിമിംഗ് ജിഹാദ് ‘ ഹാഷ് ടാഗ് ട്രെൻ്റിങ്ങിൽ. ഇന്ത്യൻ ഗെയിമിംഗ് കമ്മ്യൂണിറ്റിയെ ഇത് ബാധിക്കുമോ ?

Read next

ഫോൺപേയിൽ ക്യാഷ്ബാക്ക് ലഭിച്ചെന്ന് പറഞ്ഞ് ഡൽഹി പോലീസുകാരൻ്റെ കൈയ്യിൽ നിന്ന് രണ്ട് ലക്ഷം തട്ടിയെടുത്തു

തട്ടിപ്പിൽ വീഴുന്നതിന് പണവും പദവിയുമൊ ന്നും ഒരു തടസമേ അല്ല എന്ന് ഒരിക്കൽ കൂടെ തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു…